വയനാട് കൊളഗപ്പാറ ചൂരിമല ബീനാച്ചി എസ്റ്റേറ്റില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കടുവ കുടുങ്ങി. വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ആക്രമണം പതിവായതോടെയാണ് ബീനാച്ചി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ കടുവയുടെ ആക്രമണത്തില്‍ പശു ചത്തിരുന്നു.
ഒരു മാസത്തിനിടെ നാലാമത്തെ വളര്‍ത്തുമൃഗമാണ് കടുവയുടെ ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കിയത്.

അതിനിടെ ബത്തേരി ടൗണില്‍ രാത്രി 11 മണിയോടെ കരടിയെ കണ്ടതായി നാട്ടുകാര്‍. റോഡിലൂടെ കരടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബത്തേരി കോടതി വളപ്പില്‍ നിന്ന് മതില്‍ ചാടിക്കടന്ന കരടി കോളിയാടി മേഖലയിലേക്ക് നീങ്ങിയെന്ന് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *