
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ മുസ്ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസം പാസായി. 13 അംഗ ഭരണസമിതിയില്‍ 11 വോട്ട് അവിശ്വാസത്തിന് അനൂകൂലമായി ലഭിച്ചു. ഒരു വോട്ട് അസാധുവായി.നേരത്തെ ജില്ലാ തലത്തില്‍ മുന്നണി തീരുമാനപ്രകാരം ഒരു വര്‍ഷം മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയോട് സ്ഥാനത്ത് നിന്ന് മാറാന്‍ ഡി.സി.സി.പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിക്കാത്തതിനാല്‍ പഞ്ചായത്ത് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്തിരുന്നു. ഇതിനാല്‍ അവിശ്വാസത്തിന് അനുകൂലിക്കാന്‍ ഡി.സി.സി. പ്രസിഡന്റ് വിപ്പും നല്‍കിയിരുന്നു.പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ആറും മുസ്ലിം ലീഗിന് രണ്ടുമാണ് കക്ഷി നില. സി.പി.എമ്മിനും കേരള കോണ്‍ഗ്രസിനും രണ്ടു വീതം അംഗങ്ങളുണ്ട്. ഒരു സ്വതന്ത്ര അംഗവുമുണ്ട്. സ്വതന്ത്ര അംഗത്തിന്റെ നിലപാടാണ് വോട്ടിങ്ങില്‍ നിര്‍ണായകമായത്. കോണ്‍ഗ്രസ് അംഗം വിന്‍സി തോമസിന്റെ വോട്ടാണ് അസാധുവായത്. പഞ്ചായത്ത് പ്രസിഡന്റ് വിപ്പ് ലംഘിച്ച് എതിര്‍ത്ത് വോട്ടു ചെയ്തു.