ജില്ലാ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയിൽ പാലക്കാട് ബിജെപിയിൽ ഒടുവിൽ സമവായം. ആർഎസ്എസ് ഇടപെട്ട് നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ‘പ്രതിഷേധ രാജി’ വേണ്ടെന്ന് വിമതവിഭാഗം കൗൺസിലർമാർ തീരുമാനിച്ചു. പാർട്ടി എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കൾ കൗൺസിലർമാർക്ക് നിർദ്ദേശം നൽകി.പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറഞ്ഞുവെന്നും സംഘടന പറയുന്ന രീതിയിൽ പോകുന്നവരാണ് ഞങ്ങൾ എന്നുമായിരുന്നു നഗരസഭാ വൈസ് ചെയർമാൻ അഡ്വ ഇ കൃഷ്ണദാസിന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലോ ആരും കൗൺസിലർമാരെ സ്വപ്നം കാണേണ്ട. പാർട്ടിയുടെയും ആർഎസ്എസിനെയും പ്രമുഖ നേതാക്കൾ ചർച്ചയ്ക്ക് എത്തിയിരുന്നുവെന്നും വരും ദിവസങ്ങളിൽ പരാതികളിൽ നടപടി വരുമെന്ന് വിശ്വസിക്കുന്നുവെന്നും വിമതനേതാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു. ഇതിനിടെ ബിജെപി പാലക്കാട് ഈസ്റ്റ് ചില അധ്യക്ഷനായി പ്രശാന്ത് ശിവൻ ചുമതലയേറ്റു. ബിജെപി പാലക്കാട് ജില്ലാ ആസ്ഥാനത്ത് വെച്ചായിരുന്നു പ്രഖ്യാപനവും ചുമതലയേറ്റെടുത്തതും.പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി കൗൺസിലർമാരുടെ രാജിയുടെ വക്കിൽ വരെയെത്തിയപ്പോഴാണ് ആർ എസ് എസ് ഇടപെട്ടത്. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും അടക്കം 11 കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിലാണ് ആര്‍എസ്എസ് ഇടപെടല്‍.\പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഇവരുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യര്‍ മുഖേന ചര്‍ച്ച നടന്നുവെന്നും സൂചനകളുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *