മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സൈജു കുറുപ്പ്.ഇപ്പോൾ നടന് സൈജു കുറിപ്പിന് ഒരു പുതിയ വിശേഷം നല്‍കുകയാണ് ആരാധകന് ഇജാസ് അഹമ്മദ്. മലയാള സിനിമയില്‍ സ്ഥിരമായി കടം വാങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനെന്ന നിലയില്‍ ‘ഡെബ്റ്റ് സ്റ്റാര്‍’ വിശേഷണമാണ് നടന് ആരാധകന് നല്‍കിയത്. ഒരു സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച ട്രോളിലൂടെയാണ് ഇജാസ് തന്റെ ഈ വ്യത്യസ്തമായ നിരീക്ഷണം പങ്കുവെച്ചത്.കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ എന്നും ഇജാസ് എഴുതി. ഇജാസിന് മറുപടിയുമായി സൈജു രംഗത്തെത്തി. നല്ല നീരീക്ഷണമാണ് ഇജാസ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി. ജീവിതത്തില്‍ അങ്ങനെ അധികം ആരോടും താൻ കടം വാങ്ങിയിട്ടില്ലെന്നും സൈജു വ്യക്തമാക്കി. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാൻ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടംപോലം കടം മേടിച്ചു എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.ട്രോളിനെ പോസിറ്റീവ് സ്പിരിറ്റില്‍ കണ്ടതിന് താരത്തോട് ഇജാസ് കമന്റിലൂടെ നന്ദി പറഞ്ഞു. ഇജാസിന്റെ നിരീക്ഷണത്തെ അഭിനന്ദിക്കാനും താരം മറന്നില്ല. താന്‍ പോലും ചിന്തിക്കാത്ത കാര്യമാണിതെന്ന് സൈജു ആരാധകന് മറുപടി നല്കി.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
