കുന്ദമംഗലം: ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു. ആർ.ഡി.എം ) ക്യാമ്പസിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന ശിശു പരിലാലന കേന്ദ്രം- ‘ലിറ്റിൽ ഡ്രോപ്സ് ‘ ഒന്നാം വാർഷികം ആഘോഷിച്ചു. സി.ഡബ്ലു.ആർ. ഡി എം എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ഉദ്ഘാടനം ചെയ്തു. നാഷണൽ ക്രഷ് പദ്ധതിയുടെ ഭാഗമായി അമ്പത് ജീവനക്കാരെങ്കിലും ഉള്ള തൊഴിലിടങ്ങളിൽ ജിവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായായാണ് ഈ ശിശു പരിപാലന കേന്ദ്രം ആരംഭിച്ചത്. സർക്കാർ ജീവനക്കാരായ മാതാപിതാക്കമാരുടെ കുഞ്ഞുങ്ങൾക്ക് ഇവിടെ പ്രവേശനം നേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *