കോഴിക്കോട്∙ കോഴിക്കോടൻ മൊഴിയിലൂടെ മലയാളക്കരയുടെ ഖൽബ് കവർന്ന നടൻ മാമുക്കോയയ്ക്ക് (76) ജന്മനാട് വിടചൊല്ലി. നടന്റെ കബറടക്ക ചടങ്ങുകൾ കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ പൂർത്തിയായി. വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിനു ശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം.

രാവിലെ ഒൻപതു വരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. താരസംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, നടൻമാരായ ഇർഷാദ്, ജോജു ജോർജ്, കോൺഗ്രസ് നേതാവും നിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *