52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും.. 2021ൽ തിയേറ്ററിലും ഒടിടിയിലുമായി റിലീസ് ചെയ്ത ചിത്രങ്ങളാണ് മത്സരത്തിനെത്തുന്നത്.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും തന്നെ മത്സരരംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ അവാര്‍ഡിനെ വേറിട്ട് നിര്‍ത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട് എന്നിവരുടെ ചിത്രങ്ങളും മത്സരത്തിന് എത്തിയിട്ടുണ്ട്.2 പ്രാഥമിക ജൂറികൾ ചിത്രം കണ്ടതിനു ശേഷം 45 മികച്ച ചിത്രങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ മത്സര ചിത്രങ്ങളായി ‘വൺ’, ‘ദി പ്രീസ്റ്റ്’ എന്നിവയാണ് എത്തിയിട്ടുള്ളത്. ‘ദൃശ്യം-2’ ആണ് മോഹൻലാൽ ചിത്രം. ‘കാവൽ’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. കൂടാതെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബിജു മേനോൻ, ആസിഫ് അലി, ചെമ്പൻ വിനോദ്, ദിലീപ്, സൗബിൻ ഷാഹിർ, ഗുരു സോമസുന്ദരം, നിവിൻ പൊളി, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയായിരിക്കും അവാര്‍ഡ് പ്രഖ്യാപിക്കുക.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയം’ എന്നിവയും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങളാണ്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ‘നിഷിദ്ധോ’ ആണ് മത്സര രംഗത്തുള്ള മറ്റൊരു ആകര്‍ഷണം.സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷത്തിലെത്തിയ ‘ അവനോവിലോന’ , ആശാ ശരത്തിന്റെ ‘ഖെദ്ദ’ ‘ദ് പോര്‍ട്രെയ്റ്റ്‌സ് ‘ എന്നിവയെക്കെയാണ് മികച്ച സിനിമയ്ക്കുള്ള മത്സരത്തിനായി രംഗത്തുള്ളത്.

ഇത്തവണ മികച്ച നടിക്ക് വേണ്ടിയും കടുത്ത മത്സരം തന്നെയാണ് ഉള്ളത്. പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, ദര്‍ശന രാജേന്ദ്രന്‍, നിമിഷ സജയന്‍, രജീഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി, ഉര്‍വശി, സുരഭി ലക്ഷ്മി, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, അന്ന ബെന്‍ , ദിവ്യ പിള്ള, അഞ്ജു കുര്യന്‍, ഗ്രേസ് ആന്റണി, വിന്‍സി അലോഷ്യസ്, സാനിയ ഇയപ്പന്‍ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *