കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത്‌ വനിതാ ലീഗ് വലിയ പെരുന്നാൾ ഡ്രസ്സ്‌ “പട്ട്ലിബാസ്” വിതരണം കോഴിക്കോട് ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി സഫിയ വാർഡ്കമ്മിറ്റി ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ചെറിയ പെരുന്നാളിലും അർഹരായവർക്ക് നൂറോളം ഡ്രസ്സുകളാണ് വിതരണം ചെയ്തത്.

പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ്‌ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ടി കെ സീനത്ത്, മെമ്പർ സമീറ അരീപ്പുറം ഭാരവാഹികളായ ഇ. എം സുബൈദ, ടി. കെ സൗദ,ആസിഫ, മിന്നത്ത്, ഉമൈറ, വാർഡ് വനിതാ ലീഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഫാത്തിമ ജെസ്‌ലി സ്വാഗതവും ശംസദ പാറ്റയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *