കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ക്ഷേത്രമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഇന്നലെ അര്‍ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയും പെയ്ത മഴയിലാണ് ക്ഷേത്രത്തില്‍ വെള്ളം കയറിയത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒഴുകുന്ന മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ വെള്ളം ഒഴുകിയെത്തിയത്. ക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ വെള്ളം കയറിയത് ദുരിതമായി.
ഇന്നലെ അര്‍ധ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത കനത്തമഴയില്‍ കാസര്‍കോട് ജില്ലയില്‍ മഴക്കെടുതി. ജില്ലയുടെ വിവിധ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കനത്തമഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.