ആലപ്പുഴ: ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് ഐക്യദാര്‍ഢ്യ ബോര്‍ഡ്. രണ്ടു ദിവസം മുന്‍പ് കാപ്പ ചുമത്തിയ കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജന് പിന്തുണയുമായാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
ബോര്‍ഡിന് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് സൂചന. കാപ്പ ചുമത്തിയ നേതാവിന് ഇതുവരെയും പാര്‍ട്ടിയില്‍ നിന്നും നടപടി എടുത്തിട്ടില്ല. അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി ശിവരാജന്‍. ‘നമ്മുടെ നാട്ടിലെ പ്രതിസന്ധി ഘട്ടത്തിലും കോവിഡും പ്രളയവും വന്നപ്പോള്‍ നമ്മുടെ നാടിനൊപ്പം നിന്ന ചങ്ങാതിയും കഞ്ചാവ് ലോബിക്കും മയക്കുമരുന്ന് മാഫിയക്കും എതിരെ വരും തലമുറയെ രക്ഷിക്കാന്‍ നമുക്ക് മുന്നില്‍ നിന്നും പോരാടിയ സുഹൃത്ത് സിബി ശിവരാജന് ഐക്യദാര്‍ഢ്യം’.. എന്നാണ് ഫ്ളക്സ് ബോര്‍ഡിലുള്ളത്.