കാട്ടുപന്നി കുറുകെ ചാടി സ്കൂട്ട൪ യാത്രക്കാരന് പരിക്ക്. പെരിങ്ങോട് കിളിക്കോട്ട് വിഷ്ണുവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ വാവന്നൂർ സെന്ററിന് സമീപത്ത് വെച്ചാണ് സംഭവം. ഇരുചക്ര വാഹനയാത്രക്കാരൻ കൊറിയർ സർവീസ് ജോലിയുമായി ബന്ധപ്പെട്ട് പട്ടാമ്പിയിലേക്ക് പോകുമ്പോഴാണ് പന്നി കുറുകെ ചാടിയത്. ഉടൻ ബ്രേക്കിട്ടെങ്കിലും മഴയുള്ളതിനാൽ വാഹനം നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.ഇരു കാലുകൾക്കും പരിക്കേറ്റ വിഷ്ണുവിനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്താല മേഖലയിലെ പ്രധാന റോഡുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രി കാലങ്ങളിലായിരുന്നു നേരത്തെ കാട്ടുപന്നി ഇറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ പകൽ സമയത്തും ഈ ഭാഗത്തെ റോഡുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. റോഡിന് വശത്തെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളിലാണ് കാട്ടുപന്നികൾ താവളമാക്കുന്നത്. അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *