ബംഗളൂരു: ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോയ യുവതി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് വീണു മരിച്ചു. ലിഫ്റ്റ് സ്ഥാപിക്കാനിരുന്ന സ്ഥലത്താണ് സ്ത്രീ വീണത്.
ബുധനാഴ്ച രാത്രി ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് യുവതി പോയിരുന്നതായി പൊലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളതാണ് ഈ കെട്ടിടം.
റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നാണ് മറ്റുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരിച്ച യുവതിയുടെ ഫോണില്‍ നിന്ന് അത്തരം ഒന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.