അധിക്ഷേപ കമന്റുകൾക്കെതിരെ തുറന്നടിച്ച് തെലുങ്കുതാരം അനസൂയ ഭരദ്വാജ്.നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്.
വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ലൈഗറിനെക്കുറിച്ചുള്ള ഒരു മോശം അഭിപ്രായം പങ്കുവച്ചതിന്റെ പേരിലാണ് നടി സൈബര്‍ ആക്രമണം നേരിടുന്നത്. സ്റ്റോപ്പ് എയ്ജ് ഷെയിമിങ് എന്ന ഹാഷ് ടാഗോടെയാണ് അനസൂയ ട്വീറ്റുകള്‍ പങ്കുവയ്ക്കുന്നത്.
പ്രായത്തെ പരിഹസിച്ചാണ് ‘ആന്റി’ എന്ന് വിളിക്കുന്നത്. അതിലേക്ക് എന്റെ കുടുംബാംഗങ്ങളെയും വലിച്ചിഴക്കുന്നത്. അവര്‍ക്കെതിരേ പരാതി നല്‍കും. ന്യായമായ കാരണമില്ലെങ്കില്‍ ദുഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്- അനസൂയ പറഞ്ഞു.

സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നത് ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും പ്രതികരിച്ചില്ല എങ്കില്‍ നാളെയും ഇതാവര്‍ത്തിക്കുമെന്നും അനസൂയ കുറിച്ചു.തന്നെ അധിക്ഷേപിക്കുന്ന ഓരോ അക്കൗണ്ടിന്റെയും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുമെന്ന് വ്യക്തമാക്കിയ താരം ഇതു തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *