കുഞ്ഞുങ്ങളോടൊപ്പമുള്ള ആദ്യ ഓണം ആഘോഷിച്ച് നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. ഉയിരിന്റെയും ഉലകിന്റെയും ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് വിഘ്നേശ് ചിത്രം പങ്കുവെച്ചത്. രണ്ടുകുട്ടികൾക്കും നയൻസും വിക്കിയും സദ്യ വരിക്കൊടുക്കുന്ന ചിത്രവും പോസ്റ്റിലുണ്ട്.വിടെ നേരത്തെ ഉത്സവം തുടങ്ങിയെന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു. മുൻകൂറായി എല്ലാവര്‍ക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു.നിരവധിപേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചിരിക്കുന്നത്. മക്കളുടെ മുഖം കാണിക്കാതെയുള്ള ചിത്രത്തിൽ മുഖം കാണിക്കുമോ എന്ന് ആരാധകർ ചോദിച്ചിട്ടുമുണ്ട്. ഉയിർ രുദ്രൊനിൽ എൻ ശിവൻ, ഉലക് ദൈവക് എൻ ശിവൻ എന്നാണ് കുട്ടികളുടെ പേര്.
നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വര്‍ഷമായിരുന്നു ഇരട്ടക്കുട്ടികള്‍ ജനിച്ചത് വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *