ചെന്നൈ: ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കാൻ ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി. യൂട്യൂബിൽ സംപ്രേഷണം ചെയ്ത ‘ദി റെക്കോർഡ്’ എന്ന പോഡ്കാസ്റ്റിലൂടെയാണ് രാഷ്ട്ര നിർമാണം, സാങ്കേതികവിദ്യ,ഇൻഫോസിസിൻറെ നാൾവഴികൾ,ഇന്നത്തെ യുവജനതയക്കെുറിച്ചുള്ള തൻറെ അഭിപ്രായം തുടങ്ങിയവ അദ്ദേഹം വ്യക്തമാക്കിയത്.വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത .ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും ജർമ്മനിയും ചെയ്തതുപോലെ, ഇന്ത്യയിലെ ചെറുപ്പക്കാർ അധിക സമയം ജോലി ചെയ്യേണ്ടതുണ്ട്. സർക്കാർ തലത്തിലുള്ള അഴിമതിയെയും ബ്യൂറോക്രാറ്റിക് കാലതാമസത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *