തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ കയറി 20 കാരിയെ പീഡിപ്പിച്ചു. മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 20 കാരിയായ വിദ്യാര്‍ത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേര്‍ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേബിള്‍ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *