‘തത്വ 2024 ന് ഇമ്പമാർന്ന പരിസമാപ്തി

കാലിക്കറ്റ്‌: ആഘോഷത്തിന്റെയും വിജ്ഞാനത്തിന്റെയും മറുവാക്കായി എൻ. ഐ. ടി കാലിക്കറ്റ്‌ വാർഷിക ടെക് ഫെസ്റ്റ് ‘തത്വ 2024’.

മത്സരാർത്ഥികളുടെ സാങ്കേതിക കഴിവുകൾ നിർണ്ണയിക്കാനുതകുന്ന ഡർട് റേസിംഗ്, ഡിബഗ്ഗർ അടങ്ങുന്ന അനവധി ഓൺലൈൻ ഓഫ്‌ലൈൻ ഗെയിമുകൾ അവസാന ദിവസത്തെ ആകർഷണമായി മാറി.ഗൂഗിൾ ഫ്ലട്ടർ, ഡ്രോൺ ഡിവോലോപ്പമെന്റ് പോലെയുള്ള നൂതനമായ വിഷയങ്ങളിൽ നടന്ന ശില്പശാലകളിൽ വിവിധ വിദ്യാർഥികൾ പങ്കെടുത്തു.ടെക്‌നികൽ മേഖലയിൽ ഒരുപാട് ഉൾക്കാഴ്ചകൾ പകരാൻ കഴിവുള്ള പ്രശസ്തരുടെ പ്രഭാഷണങ്ങളും നടന്നു.

രണ്ടാം ദിനത്തിൽ ആരംഭിച്ച വിശാലമായ എക്സ്പോയിലേക്കും ആയിരങ്ങൾ സന്ദർശനത്തിനായെത്തി. വിവിധ ഫുഡ്‌ സ്റ്റാളുകളും അലങ്കാരങ്ങളും ഇൻഫോർമൽ സ്റ്റേജും കാണികളും എല്ലാം ക്യാമ്പസ്സിന് ഉണർവ്വ് നൽകി.ടെക് ഇൻഫ്ലുവന്സർസ് സംബന്ധിക്കുന്ന ടെക് കോൺക്ലവ്ൽ അവസാന ദിനം അനുരാഗ് ടോക്ക്സ് അതിഥിയായെത്തി.പ്രശസ്ത ഗായിക ശില്പ റാവോ, മസാല കോഫി ബാൻഡ്, ഡിജെ ഒലാ റാസ് തുടങ്ങിയവരുടെ ഗംഭീരമായ സംഗീത നിശയോടെ തത്വ ’24 സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *