മാങ്കുറിശ്ശിയിൽ യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ.അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസായിരുന്നു നഫ്‌ലയുടെ പ്രായം.പത്ത് മാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം.പത്തിരിപ്പാല മാങ്കുറുശ്ശി കക്കോടാണ് മുജീബിന്റെ വീട്.ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല മരിച്ചതെന്ന് ആരോപിച്ച് സഹോദരന്‍ നഫ്‌സല്‍ രംഗത്തെത്തി.സംഭവസമയത്ത് മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. മുജീബെത്തി നഫ്‌ലയെ വിളിച്ചപ്പോൾ മറുപടി കേൾക്കാത്തതിനെത്തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് നോക്കുകയായിരുന്നു. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *