കണ്ണൂർ: മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ പയ്യന്നൂരിൽ നടത്തിയ വിവാദ പ്രസംഗത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രസംഗം തികച്ചും അനാവശ്യമായിപ്പോയെന്ന് ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ഇത് മൂലം പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

പാർട്ടി നടത്തിവരുന്ന തിരുത്തൽ പ്രക്രിയയുടെ അന്തഃസത്ത ചോർത്തുന്നതും പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ് ഈ പ്രസംഗമെന്ന വിമർശനവും നേതാക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്. നേരത്തെ കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള കണ്ണൂർ ജില്ലാ നേതൃത്വം മധുസൂദനനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ ജില്ലാ നേതൃത്വത്തിൻ്റെ ഈ നിലപാടിന് വിരുദ്ധമായി പ്രസംഗം അനാവശ്യമായെന്ന വികാരമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന നേതാക്കൾക്കുള്ളത്. അതേസമയം, കോടതിയെ അവഹേളിക്കുന്ന തരത്തിൽ മധുസൂദനൻ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ കോടതിയുടെ നിർദേശം തേടാനാണ് പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *