പഞ്ചാബ് ചണ്ഡീഗഢിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ആം ആദ്മി.ആകെയുള്ള 35 സീറ്റുകളില്‍ 14 സീറ്റുകളാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്. 12 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് എട്ട് ഇടങ്ങളിലും ജയിച്ചു. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായുണ്ടാക്കിയ മുന്നേറ്റം ആം ആദ്മി ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.
ആകെയുള്ള 35 സീറ്റുകളില്‍ 14 ഇടത്ത് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന് അറും, ബി.ജെ.പിക്ക് പത്തും സീറ്റുകള്‍ ലഭിച്ചു. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന അകാലിദളിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.

ചണ്ഡീഗഢ് തെരഞ്ഞെടുപ്പ് ഒരു ട്രെയിലറാണെന്നും പഞ്ചാബ് തെരഞ്ഞെടുപ്പാണ് സിനിമയെന്നും വിജയത്തിന് പിന്നാലെ ആം ആദ്മി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *