രാജ്യത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഒമാൻ.

18 വയസിന് മുകളിലുളളവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. ഒമാനിൽ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. കഴി‍ഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ 121 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്.ഇതിനെ തുടർന്നാണ് നിർദേശങ്ങൾ കർശനമാക്കിയത് .

ഇതിനിടെ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുളളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി. നവംബർ 28 നാണ് ദക്ഷിണാഫ്രിക്ക ഉൾപ്പടെയുളള രാജ്യങ്ങളിൽ നിന്നുളളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *