പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകേസിലെ പ്രതി ചെന്താമരയെ പിടികൂടാനായില്ല. കൊലക്ക് ശേഷം പ്രതി ഓടിപ്പോയി എന്നുകരുതുന്ന കാട് കേന്ദ്രീകരിച്ചും പോകാന്‍ സാധ്യതയുള്ള തമിഴ്‌നാട്ടിലെ തിരുപ്പൂരിലും പാലക്കാട് ടൗണില്‍ പ്രതിയെ കണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ അവിടെയും തെരച്ചില്‍ തുടരുന്നതിനിടെ പുതിയൊരു ട്വിസ്റ്റ്.

പ്രതിയുടെ മൊബൈല്‍ ഫോണുകളില്‍ ഒന്നിന്റെ സിഗ്‌നല്‍ കോഴിക്കോട് തിരുവമ്പാടിയിലാണ് കാണിച്ചത്. പിന്നീട് ആ ഫോണ്‍ ഓഫാകുകയും ചെയ്തു. ഇതിനിടെ തുടര്‍ന്ന് ചെന്താമരക്കായി കോഴിക്കോട് ജില്ലയിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകന്‍ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയല്‍പക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരന്‍ തല്‍ക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാള്‍ മുറിക്കകത്തുവെച്ച് മുന്‍വശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലില്‍ രക്ഷപ്പെട്ടിരുന്നു.

2019ല്‍ സുധാരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലില്‍ പോയ ചെന്താമരന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *