നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. കട്ടിളപ്പാളി കേസിലാണ് മൂന്നാം തീയതിയില്‍ വാദം കേൾക്കുക. ദ്വാരപാലക ശില്പകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. തന്ത്രിക്കായി മുതിർന്ന അഭിഭാഷകൻ കെ രാമൻപിള്ള ഓൺലൈനായി ഹാജരായി.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ദ്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാന്‍ഡ് ചെയ്തു. പ്രതികളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.
