മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയതിന് പിന്നാലെ വേദിയില്‍ വികാരഭരിതനായി വില്‍ സ്മിത്ത്.
അവതാരകന്‍ ക്രിസ് റോക്കിനെ പുരസ്‌കാര വേദിയില്‍ മുഖത്തടിച്ച സംഭവത്തിന് ശേഷമായിരുന്നു വില്‍ സമിത്ത് മികച്ച നടനായി പ്രഖ്യാപിക്കപ്പെട്ടത്. പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുന്നതിനിടെ ആയിരുന്നു വില്‍ സ്മിത്ത് വികാരഭരിതനായത്. വേദിയില്‍ അവതാരകനെ കയ്യേറ്റം ചെയ്തതിന് ക്ഷമ ചോദിച്ച് കൊണ്ടായിരുന്നു സ്മിത്ത് സംസാരിച്ച് തുടങ്ങിയത്.വില്‍ സ്മിത്ത്. ഭാര്യ ജാഡ സ്മിത്തിനെ പരിഹസിക്കുന്ന തരത്തില്‍ ക്രിസ് റോക്ക് സംസാരിച്ചതിനെ തുടര്‍ന്നാണ് വില്‍ സ്മിത്ത് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.

കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു വിൽസ്മിത്തിന് പുരസ്‌കാരം. ചിത്രത്തിലെ തന്റെ കഥാപാത്രമായ റിച്ചാര്‍ഡ് വില്ല്യംസിനെ പരാമര്‍ശിച്ചാണ് വില്‍ സ്മിത്ത് മാപ്പ് പറഞ്ഞത്.എന്നാല്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ പേരെടുത്ത് പറഞ്ഞ് പരാമര്‍ശിച്ചിട്ടില്ല.

റിച്ചാര്‍ഡ് വില്ല്യംസ് ഏത് സാഹചര്യത്തിലും തന്റെ കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്തിയായിരുന്നു. അക്കാദമിയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എന്റെ സഹപ്രവര്‍ത്തകരോടും മാപ്പ്. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാന്‍ കരയുന്നത് പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം കാരണമല്ല. കല ജീവിതത്തെ അനുകരിക്കുന്നു. ഞാന്‍ ഒരു ഭ്രാന്തനായ പിതാവിനെപ്പോലെയിരിക്കുന്നു, റിച്ചാര്‍ഡ് വില്ല്യംസിനെപ്പോലെ. ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടടപ്പെടുന്ന ഒരാളാണ് ഞാന്‍. അക്കാദമി എന്നെ ഇനിയും ഓസ്‌കറിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു- വില്യം സ്മിത്ത് പറഞ്ഞു.ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ക്ഷോഭിച്ചായിരുന്നു
അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെ വില്‍ സ്മിത് ഓസ്‌കാര്‍ വേദിയില്‍ വെച്ച് തല്ലിയത്.സ്മിത്തിന്റെ ഭാര്യ ജാഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജാഡ സ്മിത്ത്.

Leave a Reply

Your email address will not be published. Required fields are marked *