ദസറയുടെ പ്രമോഷൻ തിരക്കിലാണ് നടൻ നാനി .ഇപ്പോളിതാ തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ദസറയെ കുറിച്ചും യാത്രകളെ കുറിച്ചും മനസുതുറക്കുകയാണ് നടന്‍
‘ഒരു നടനെന്ന നിലയില്‍ എന്റെ എല്ലാ സിനിമകളിലും ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാരണം ഞാന്‍ ഒരിക്കലും പ്രേക്ഷകരെ നിസ്സാരമായി കണ്ടിട്ടില്ല നാനി പറയുന്നു . ഞാന്‍ ഏത് പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴും അവരുടെ സ്ഥാനത്ത് എപ്പോഴും എന്നെത്തന്നെ നിലനിര്‍ത്തുന്നു. ചെയ്യുന്നത് സത്യസന്ധതയോടെ 100 ശതമാനം ചെയ്താല്‍ ഫലം പോസിറ്റീവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ നടൻ കൂട്ടിച്ചേർത്തു.
പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുന്ന ആദ്യത്തെ മാസ് ചിത്രമാണ് ദസറയെന്ന് നാനി പറഞ്ഞു.
. വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരു കോമ്പിനേഷന്‍. പ്രേക്ഷകര്‍
ഒരു മാസ് സീന്‍ കാണുകയും വിസില്‍ അടിക്കുകയും ചെയ്യുമ്പോഴെല്ലാം അവരുടെ കണ്ണില്‍ തിളക്കം കാണാം. ഈ കോമ്പിനേഷനെ നമ്മള്‍ പൊതുവെ മിസ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് ദസറയെ മാസ് ഫിലിം എന്ന് വിശേഷിപ്പിക്കുന്നത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത് . നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.കീർത്തി സുരേഷാണ് ചിത്രത്തിൽ നാനിയുടെ നായിക. മലയാളത്തിൽ നിന്ന് ഷൈന്‍ ടോം ചാക്കോയും വളരെ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. സമുദ്രകനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍,
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീകാന്ത് ഒഡേലയാണ്. സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം മാര്‍ച്ച് 30 ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
