കുന്നമംഗലം:കുന്നമംഗലം പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പി ടി എ റഹീം എംഎൽഎ പ്രഖ്യാപനം നടത്തി .പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ ഷിയോ ലാൽ, ബാബു നെല്ലൂളി, യു സി പ്രീതി, എം എം സുധീഷ് കുമാർ, രമേശൻ, ചക്രായുധൻ, ബാബുമോൻ, എൻ വിനോദ് , അക്ബർഷ , കെ കെ സി നൗഷാദ്, നജീബ് പാലക്കൽ എന്നിവർ സംസാരിച്ചു. ചന്ദ്രൻ തിരുവലത്ത് സ്വാഗതവും ഷബ്ന റഷീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *