സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍;ഐ ഫോണ്‍ ഇനി മുതല്‍ വീട്ടിലിരുന്ന് നന്നാക്കാം

0

ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍.ഇതോടെ ആപ്പിള്‍ ഉപകരണങ്ങള്‍, ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ 2022 വരെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ശരിയാക്കാം. അതിനുള്ള ടൂള്‍ കിറ്റ് ഇപ്പോള്‍ ഓർഡർ ചെയ്യാനും കഴിയും. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാന്‍ എല്ലാവിധ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാര്‍ട്‌സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി. ഐഫോണ്‍ 13 ഡിസ്‌പ്ലേ ബണ്ടിൽ (ഡിസ്‌പ്ലേ, സ്ക്രൂ കിറ്റ്, പശ, സെക്യൂരിറ്റി സ്ക്രൂകൾ എന്നിവയുൾപ്പെടെ) 269.95-ഡോളറിനും. സ്പെയർ ബാറ്ററി ബണ്ടിലിന് 70.99 ഡോളറിനും ലഭിക്കും. നിങ്ങളുടെ പഴയ ഡിസ്‌പ്ലേയിൽ തിരിച്ച് നല്‍കിയാല്‍ നിങ്ങൾക്ക് സ്റ്റോർ ക്രെഡിറ്റിൽ 33.60 ഡോളര്‍ ലഭിക്കും, പഴയ ബാറ്ററിക്ക് 24.15 ഡോളര്‍ ക്രഡിറ്റ് ലഭിക്കുംഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 13 എന്നിങ്ങനെയുള്ള വിവിധ ഐ ഫോണ്‍ പതിപ്പുകള്‍ക്ക് പ്രത്യേകം ടൂള്‍ കിറ്റുകളുണ്ടാകും. 20 ഇഞ്ച് വീതിയും 47 ഇഞ്ച് ഉയരവുമുള്ള കേസുകളിലാകും ടൂള്‍ കിറ്റെത്തുക.
സ്പ്ലേ റിമൂവല്‍ ഫിക്ചര്‍, ഹീറ്റഡ് ഡിസ്പ്ലേ പോക്കറ്റ്, ബാറ്ററി പ്രസ്സ്, ഡിസ്പ്ലേ പ്രസ്സ്, ഡിസ്പ്ലേ, ബാക്ക് പ്രൊട്ടക്റ്റീവ് കവറുകള്‍, സ്‌ക്രൂഡ്രൈവറുകള്‍, ബിറ്റുകള്‍ എന്നിങ്ങനെ സകലതും ഈ കിറ്റിലുണ്ടാകും. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാല്‍ മറ്റ് ടൂള്‍സ് അടങ്ങുന്ന കിറ്റ് ആപ്പിളിന് തിരിച്ച് നല്‍കണം. ടൂള്‍ കിറ്റുകള്‍ ഒരാഴ്ചത്തേക്ക് വാടകയ്‌ക്കെടുക്കണമെങ്കില്‍ 49 ഡോളറാണ് നല്‍കേണ്ടത്. അതായത് 3700 രൂപ. കൈപ്പിഴ കൊണ്ട് ടൂള്‍ കിറ്റിലെ എന്തെങ്കിലും ഉപകരണങ്ങള്‍ നഷ്ടമാകുകയോ കേടുവരികയോ ചെയ്താല്‍ ആപ്പിള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here