വിവാദമായ കെ റെയിലിന്‍റെ സിൽവർ ലൈൻ സംവാദത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍മാര്‍ഗം നിര്‍ദേശിച്ച് കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആര്‍വി ജി മേനോന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന പാനലിലെ ഏക അംഗം എ നിലയിലായിരുന്നു ആര്‍വിജി മേനോന്‍ തന്റെ വാദങ്ങള്‍ നിരത്തിയയത്.എല്ലാം തീരുമാനിച്ചു. എന്ത് വില കൊടുത്തും നടപ്പാക്കും. ഇനി ചർച്ച നടത്താം എന്ന് പറയുന്നതിൽ മര്യാദ കേടുണ്ട്. നേരത്തേ നമ്മൾ ചർച്ച നടത്തേണ്ടിയിരുന്നു,ദീര്‍ഘദൂര ട്രെയിനുകള്‍ക്കൊന്നും നിലവില്‍ സില്‍വര്‍ ലൈനിലേക്ക് കയറാന്‍ കഴിയില്ല. ഇതിന് പുറത്താണ് ട്രെയിന്‍ കയറാനുള്ള അധിക യാത്ര. എറണാകുളത്തെ സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ കാക്കനാടാണ്. കൊല്ലത്തേത് മുഖത്തലയിലും. ഇവിടേക്ക് എത്തിച്ചേരാന്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കേണ്ട നിലയുണ്ടാലും. വെള്ളമൊഴുകുന്ന തോടുള്ള സ്ഥലത്താണ് മുഖത്തലയില്‍ സ്റ്റേഷന്‍ വരുന്നത്. ഇതുള്‍പ്പെടെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കൃത്യമായി പാരിസ്ഥിതികാഘാതം പഠിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
5.55ന് ജനശതാബ്ദിയില്‍ തിരുവനന്തപുരത്ത് നിന്ന് കേറിയില്‍ 9.15ന് എറണാകുളത്തെത്താം. അത് ഒട്ടും മോശമല്ല. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ എളുപ്പത്തില്‍ എത്തും. ജനസാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്‌നങ്ങളുമുണ്ട്. സ്റ്റാന്റേര്‍ഡ് ഗേജിലാണ് എന്നത് പ്രശ്‌നമാണ്. ബ്രോഡ്‌ഗേജില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള സെമി ഹൈസ്്പീഡ് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. 160 കിലോമീറ്റര്‍ സ്പീഡിലേ പോകൂ എന്ന് മോശമായിട്ട് പറയുന്നു. ഒളിമ്പിക്‌സ് റെയിസിന് പോവുകയല്ല. 200 കിലോമീറ്റര്‍ ആയാലെ പറ്റുള്ളു എന്നൊക്കെ പറയുന്നത് ആരെ പറ്റിക്കാനാണ്?
ഇന്ത്യയിലുണ്ടാക്കുന്ന ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിനുകള്‍ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? സില്‍വര്‍ ലൈന്‍ സ്റ്റാന്റേര്‍ഡ് ഗേജ് മതിയെന്ന് ഏത് പ്രക്രിയയിലൂടെയാണ് തീരുമാനിച്ചത്? അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേ?
ഞങ്ങള്‍ തീരുമാനിച്ചു, ഇതാണ് വികസനം, ഇതിനെ എതിര്‍ക്കുന്നവരെല്ലാം മോശക്കാരാണ് എന്നുപറയുന്നത് സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല അദ്ദേഹം പറഞ്ഞു സിൽവർ ലൈൻ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകൾ വാദിച്ചു. രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സംവാദം നടന്നത്.