അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറിൽ. ഒരു കൂട്ടം ആനകൾക്കിടയിൽ നിന്ന് അരിക്കൊമ്പൻ നീങ്ങുന്നതിനായി റിപ്പോർട്ട്. ഇത് ദൗത്യ സംഘത്തിന് നേരിയ ആശ്വാസം. അരികൊമ്പൻ 301 കോളനിയുടെ ഭാഗത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.

മയക്കുവെടിവച്ച ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് നീക്കം. പിന്നാലെ പൊലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ കാട്ടാനയെ മാറ്റും.

എന്നാൽ അരിക്കൊമ്പനെ പിടികൂടിയ ശേഷം എങ്ങോട്ട് മാറ്റും എന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനവാസമേഖലയിലേക്കല്ല ഉൾക്കാട്ടിലേക്കാണ് അരിക്കൊമ്പനെ മാറ്റുകയെന്ന് ഡിഎഫ്ഒ രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *