യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു.തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് പൊലീസ് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു.
രാവലെ 9 ണിക്ക് തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് വിജയ് ബാബുവിനെ കൊച്ചിയിലെ ആഢംബര ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. ഈ ഹോട്ടലില്‍ വച്ചും വിജയ് ബാബു ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പരാതിപെട്ടിരുന്നു.
അതേസമയം ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള വിജയ് ബാബു കഴിഞ്ഞ ദിവസം താരസംഘടനയുടെ യോഗത്തിനെത്തിയത് മാസ് ബിജിഎമ്മിനൊപ്പം അവതരിപ്പിച്ച് അമ്മയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടനും എം.എല്‍.എയും അമ്മ മുന്‍ വൈസ് പ്രസിഡന്റുമായ കെ.ബി ഗണേഷ് കുമാര്‍ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അമ്മ ഒഫീഷ്യല്‍ എന്ന താരസംഘടനയുടെ യൂട്യൂബ് ചാനലില്‍ വിജയ് ബാബുവിന്റെ അമ്മ ജനറല്‍ ബോഡിയിലേക്കുള്ള എന്‍ട്രി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമ്മ ജനറല്‍ ബോഡി യോഗം ജൂണ്‍ 26ന് കളമശ്ശേരിയില്‍ വച്ച് നടന്നതിന് പിന്നാലെ അമ്മയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജനറല്‍ ബോഡി യോഗത്തിലേക്കുള്ള എന്‍ട്രി ചെറുവീഡിയോ ആയി അപ്‌ലോഡ് ചെയ്തിരുന്നു.
വിജയ് ബാബു യോഗത്തിനെത്തിയതും അംഗങ്ങള്‍ സ്വീകരിക്കുന്നതും കെട്ടിപ്പിടിച്ച് സ്നേഹപ്രകടനം നടത്തുന്നതുമായ വീഡിയോ ആണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീഡിയോക്ക് പിന്നാലെ ഒഫീഷ്യല്‍ ചാനല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ബലാത്സംഗ കേസില്‍ വിജയ് ബാബുവിനെ അദ്ദേഹം അംഗമായ മറ്റ് ക്ലബുകള്‍ പുറത്താക്കിയിട്ടില്ലെന്നും അമ്മയും അത് പോലെ ഒരു ക്ലബ് ആണെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു.