കുന്ദമംഗലം അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയയില്‍ 2025 – 2026 വര്‍ഷത്തേക്കുള്ള പുതിയ പി.ടി.എ കമ്മിറ്റി രൂപീകരിച്ചു.
പി.ടി. എ പ്രസിഡണ്ട് മുസ്തഫ പന്തീര്‍ പാടം, മദര്‍ പി.ടി.എ. പ്രസിഡണ്ട് ഹാജറ ചാത്തമംഗലത്തിനെയും തെരെഞ്ഞെടുത്തു. കഴിഞ്ഞ 7, 9 ക്ലാസ്സിലെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. യു എസ് എസ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ 2-ാം റാങ്ക് നേടിയ ഫാത്തിമ റഷ ,യു.എസ്.എസ് വിന്നര്‍ ആയിശ സിയ, എല്‍ .എസ്.എസ് വിന്നര്‍ അയ സഹ്റ എന്നിവരേയും മെമന്റോ നല്‍കി അനുമോദിച്ചു. മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.എം ഷരീഫുദീന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം .സിബ്ഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സ്വാലിഹ ടീച്ചര്‍ സ്വാഗതം പറഞ്ഞു. മുന്‍ പി.ടി.എ. പ്രസിഡന്റായ ലജ്‌ന ടീച്ചര്‍ , ഫാസില്‍ മാസ്റ്റര്‍, ആലിക്കുട്ടി മാസ്റ്റര്‍ പുതിയ പ്രസിഡന്റുമാരായ മുസ്തഫ പന്തീര്‍ പാടം, ഹാജറ ചാത്തമംഗലം സംസാരിച്ചു. ഹാമിഫൈസാന്‍ ഖിറാഅത്ത് നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ റൈഹാനത്ത് .ടി.പി നന്ദി പറഞ്ഞു