പൃഥ്വിരാജ് നായകനായി മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയാണ് കുരുതി. മെയ് 13ന് തീയേറ്ററുകളിൽ റീലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് സാഹചര്യം കാരണം റിലീസ് തീയതി മാറ്റി വെക്കുകയായിരുന്നു.
എന്നാൽ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പൊൾ കിട്ടിയ വിവരം . പൃഥിരാജ് തന്നെയാണ് വിവരം അറിയിച്ചത്. ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. നേരത്തെ പൃഥ്വിരാജിൻ്റെ കോൾഡ് കേസ് എന്ന സിനിമയും ആമസോണിൽ തന്നെയാണ് റിലീസായത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം.

ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ റോഷൻ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ചിത്രത്തിന്റെ രചന- അനീഷ് പല്യാല്‍. സിനിമറ്റോഗ്രഫി- അഭിനന്ദന്‍ രാമാനുജം. സംഗീത സംവിധാനം- ജേക്സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹന്‍.

Leave a Reply

Your email address will not be published. Required fields are marked *