ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു;87.94 റെക്കോർഡ് വിജയ ശതമാനം

0

സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത് . പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം പേര്‍ വിജയിച്ചു. 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

ആകെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ് 91.11%.
കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിൽ – 82.53%.

വൈകിട്ടു 4 മുതൽ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും Saphalam 2021, iExaMS-Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭിക്കും.

ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം ടാബുലേഷനും അതതു സ്കൂളുകളിൽനിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.\

എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർത്ഥികൾ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

പരീക്ഷ ഫലം വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here