മിൽമ ചെയർമാനായി കെ.എസ് മണിയെ തിരഞ്ഞെടുത്തു

0

മിൽമ ചെയർമാനായി കെ.എസ് മണിയെ തിരഞ്ഞെടുത്തു. മിൽമ ഭരണം ഇടതുമുന്നണിക്ക്. ചെയർമാനായി കെ. എസ് മണിയെ തെരഞ്ഞെടുത്തു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് ജയം. പാലക്കാട് സ്വദേശിയായ മണി മിൽമ മലബാർ മേഖലാ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുപ്പത്തിയെട്ട് വർഷത്തിനിടെ ആദ്യമായാണ് മിൽമയുടെ തലപ്പത്ത് സിപിഐഎം പ്രതിനിധി വരുന്നത്.
മിൽമ മലബാർ മേഖലാ യൂണിയൻ ഭരണം സിപിഐഎമ്മിനാണ്. ഫെഡറേഷൻ ഡയറക്ടർ ബോർഡിൽ നാല് പ്രതിനിധികളാണ് ഉണ്ടായിരുന്നത്. എറണാകുളം മേഖലാ യൂണിയൻ മാത്രമായിരുന്നു കോൺഗ്രസിന്റെ കൈവശമുള്ളത്. അവിടെ നിന്ന് അഞ്ച് പ്രതിനിധികളാണ് ഫെഡറേഷനിലുള്ളത്. മിൽമ ചെയർമാനായിരുന്ന പി. എ ബാലൻ മാസ്റ്റർ മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നതും കെ. എസ് മണി തെരഞ്ഞെടുക്കപ്പെട്ടതും

LEAVE A REPLY

Please enter your comment!
Please enter your name here