കൊച്ചി: മാവോയിസ്റ്റ് സോമനെ ഭീകര വിരുദ്ധ സേനയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സ്‌ക്വാഡും ചേര്‍ന്ന് ഷെര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടികൂടി. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. നാടുകാണി ദളം കമാന്റന്റായ സോമന്‍ പൊലീസിനെ ആക്രമിച്ചതടക്കം കേസുകളില്‍ പ്രതിയാണ്. യുഎപിഎ പ്രകാരവും ഇയാള്‍ക്കെതിരെ കേസുണ്ട്.
നേരത്തെ കൊച്ചിയില്‍ നിന്ന് പിടികൂടിയ മാവോയിസ്റ്റ് മനോജില്‍ നിന്നാണ് സോമനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയനാട്ടിലേക്കുള്ള യാത്രക്കിടെ സോമന്‍ പിടിയിലായത്.