ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ.താരസംഘടന നടത്തിയ ഒരു ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദൃശ്യം 3 എന്തായാലും വരും. അതിന്റെ പണിപ്പുരയിലാണ്, ആശയങ്ങളും കാര്യങ്ങളുമൊക്കെയായിട്ടിരിക്കുകയാണെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കിയിരിക്കുകയാണ്.ട്വിറ്ററിൽ ‘ദൃശ്യം 3’ എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആണ്. സിനിമയുടെ കഥയെക്കുറിച്ചും നിരവധിപ്പേർ രസകരമായ ആശയങ്ങൾ പങ്കുവെക്കുന്നുണ്ട്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് ശേഷം മുതലെ ദൃശ്യം 3യെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. 2013ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. പിന്നീട് 2021ലായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്.ടൊവിനോ തോമസിന്റെയും രമേശ് പിഷാരടിയുടെയും ചോദ്യത്തിന് മറുപടിയായാണ് ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത്. സിനിമയുടെ പണിപ്പുരയിൽ ആണെനന്നും അദ്ദേഹം അറിയിച്ചു. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ആന്റണിയുടെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *