പൃഥ്വിരാജിനെ നായകനാക്കി രവി കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഭ്രമ’ത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബര്‍ 7നാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
സസ്പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ആയുഷ്മാൻ ഖുറാന നായകനായെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണിത്.
എ.പി.ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 7ന് ആമസോൺ പ്രൈം വഴി ചിത്രം പ്രദർശനത്തിനെത്തും
