അർജുന് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം വഹിച്ചുള്ള വാഹനം കണ്ണാടിക്കലുള്ള അർജുന്റെ വീട്ടിലെത്തി. കര്‍ണാടക പൊലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ കൃഷ്ണ സെയിലും , ഈശ്വര്‍ മാല്‍പെയും, ലോറി ഉടമ മനാഫും മൃതദേഹത്തെ അനുഗമിച്ച് കൂടെ ഉണ്ടായിരുന്നു. .

വികാര നിര്‍ഭരമായാണ് കേരളം അര്‍ജുനെ ഏറ്റുവാങ്ങിയത്. കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത് . പൂളാടിക്കുന്നില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയ്ക്ക് ലോറി ഡ്രൈവര്‍മാരും കണ്ണാടിക്കലില്‍ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വംനൽകി .

അർജുന്റെ സഹോദരങ്ങളായ അഭിജിത്തും, ജിതിനുമായിരുന്നു ആംബുലൻസിൽ ഒപ്പമുണ്ടായിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാറാണ് വഹിച്ചത്,
വ്യാഴാഴ്ച വൈകിയാണ് മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ഫൊറന്‍സിക് ലാബില്‍ എത്തിച്ചത്. രാവിലെ മുതല്‍ പരിശോധനയും തുടങ്ങിയിരുന്നു. ബുധനാഴ്ച ലോറിയുടെ ക്യാബിനില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹഭാഗം കണ്ടെത്തിയത്.കരയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഇജ 2 പോയിന്റില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. 12 അടി താഴ്ചയില്‍ ചരിഞ്ഞ്കിടക്കുന്ന അവസ്ഥയിലായിരുന്നു ലോറി.

Leave a Reply

Your email address will not be published. Required fields are marked *