കോഴിക്കോട്: മത ന്യൂന പക്ഷങ്ങളുടെയും പാവങ്ങളുടെയും അട്ടിപ്പേറവകാശം അന്‍വറിന് തീറെഴുതി കൊടുത്തിട്ടില്ല. മഞ്ഞപാത്രങ്ങള്‍ എഴുതുന്നത് പോലെയുള്ള വസ്തുത വിരുദ്ധമായ കേവല ആരോപണങ്ങള്‍ മാത്രമാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത് മുഖ്യ മന്ത്രിയെയും ഭരണത്തെയും ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പൂരം കലക്കല്‍ വിഷയമടക്കമുള്ള എല്ലാ കാര്യങ്ങളും ഇടതു മുന്നണി ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തുമെന്നും ജനങ്ങള്‍ക്ക് മുമ്പാകെ നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണം പൂര്‍ത്തിയായി സത്യസന്ധമായ റിപ്പോര്‍ട്ട് വരുന്നത് വരെ മാത്രമേ നിലവിലുള്ള വിവാദങ്ങള്‍ക്ക് ആയുസ്സുള്ളൂ എന്ന് ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും, ജനറല്‍ സെക്രട്ടറി ഒപി അബ്ദുറഹ്മാനും പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *