നവംബർ 13ന് നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട തിരുവമ്പാടി മണ്ഡലത്തിലെ പോളിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻഒക്ടോബർ 29ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കും. വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും റാൻഡമൈസേഷൻ ആണ് നടക്കുക. ക്ഷണിക്കപ്പെട്ട അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. തിരുവമ്പാടി മണ്ഡലത്തിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ തിങ്കളാഴ്ച്ച ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി മോഹൻ, തിരുവമ്പാടി മണ്ഡലത്തിലെ അസി. റിട്ടേണിംഗ് ഓഫീസർ കെ എൻ ബിന്ദു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *