ആത്മധൈര്യംകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച കോഴിക്കോട്ടുകാരൻ അസീം വെള്ളിമണ്ണയും ഖത്തർ ലോകകപ്പിന്റെ അംബാസഡർമാരിലൊരാളായ ഗാനിം അൽ മുഫ്തയും കണ്ടുമുട്ടി. കാലങ്ങളായുള്ള അസീമിന്റെ ലോകക്കപ്പ് നേരിട്ട് കാണാനുള്ള സ്വപനം പൂവണിഞ്ഞപ്പോൾ കൂടെ ഗാനിംനെയും കണ്ട സന്തോഷത്തിലാണ് അസീം ഇപ്പോൾ. അൽ വക്രയിലെ ഗാനിമിന്റെ വീട്ടിലാണ് ഇരുവരും ചിലവഴിച്ചത്.

വെല്ലുവിളികൾ ജീവിതം കൊണ്ട് ജയിച്ച രണ്ട് പേരുടെ കൂടിക്കാഴ്‌ചയായിരുന്നു അത്. ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ഭിന്നശേഷക്കാരനായ ഗാനിം അൽ മുഫ്തയാണ് ഒരാൾ. മലയാളികൾക്ക് സുപരിചിതനായ അസീം വെള്ളിമണ്ണയാണ് രണ്ടാമൻ. അൽവക്രയിലെ ഗാനിമിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. ഗാനിമിന്റെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും അസീം മറന്നില്ല.

ലോകകപ്പിൽ ഇതുവരെ അസീമിന് വീക്ഷിക്കാനായി ഫൈനൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. സൗകര്യമായൊരുക്കാമെന്ന് ഗാനിമിന്റെ ഉറപ്പ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അസീം ഫൗണ്ടേഷനുമായി സഹകരിക്കാമെന്നും ഗാനിം വാക്കുനൽകി.

ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പമാണ് ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ ഖത്തറി ബാലൻ ഗാനിം അൽ മുഫ്ത തിളങ്ങിയത്. ഖത്തറിലെ അറിയപ്പെടുന്ന യൂട്യൂബറാണ്. ഇരുപതുകാരനായ ഗാനിം പ്രചോദനപ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനാണ്. കോഡൽ റിഗ്രെഷൻ സിൻഡ്രോം ബാധിതനായതിൽ ഗാനിമിന്റെ അരയ്ക്കു താഴേക്ക് ശാരീരിക വളർച്ചയില്ല. ഖത്തർ ലോകകപ്പിന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനിം. അസോസിയേഷൻ ഓഫ് ഗാനിം എന്ന കൂട്ടായ്മയിലൂടെ കാരുണ്യപ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *