ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഭാഗമായി ഡ്രോണ്‍ ലൈറ്റ് ഷോ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്നു. ബേപ്പൂര്‍ മറീന ബീച്ചിൽ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഡ്രോണ്‍ ഷോ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും.കേരളത്തില്‍ ആദ്യമായിട്ടാണ് ഡ്രോണ്‍ ഷോ സംഘടിപ്പിക്കുന്നത്.ഷോയില്‍ 250 ഡ്രോണുകള്‍ അണിനിരക്കും. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐ.ഐ.ടി സ്റ്റാര്‍ട്ടപ്പ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഷോ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമാണ്.ഇത്തവണത്തെ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഏറ്റവും ആകര്‍ഷക കാഴ്ചകളിലൊന്നായിരിക്കും ഡ്രോണ്‍ ഷോ.

Leave a Reply

Your email address will not be published. Required fields are marked *