അസംഘടിതമായി നിലനിൽക്കുന്ന കാവുകൾ പുനർജീവിപ്പിച്ച് സംരക്ഷിച്ച് നിർത്തേണ്ടത് വർത്തമാന കാലത്തെ അനിവാര്യം ആണെന്നും കാവുകൾ മാനവ സമൂഹത്തിന്റെ പ്രാണവായു ആണെന്നും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു. കോഴിക്കോട് അളകപുരിയിൽ വെച്ച് ചേർന്ന കേരള കാവ് സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുൻ എം എൽ എ യു സി രാമൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ പി വസന്തരാജ് അധ്യക്ഷത വഹിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ
കാവ് സംരക്ഷണ സമിതിയുടെ ലോഗോ പ്രകാശനംമുൻ എം എൽ എ അഡ്വക്കേറ്റ് എം കെ പ്രേംനാഥ്‌ നിർവഹിച്ചു. കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി ശിവദാസൻ നായർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ധർമ്മ രത്നൻ മണ്ണത്തൂർ അജയകുമാർ, വി ടി അച്യുതൻ, കെ പിപുഷ്പൻ മാസ്റ്റർ, രാജേഷ്. പി. മങ്കാവ്,
അജിത് കുമാർ ആസാദ് കാസർകോഡ്, സുജിന്ദ്രൻ തൃശ്ശൂർ, സജി സദാശിവൻ തിരുവനന്തപുരം, വി. എം. സുരേഷ് ബാബു,മധുസൂദനൻ ഒളവണ്ണ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ കാരയിൽ മുരളി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *