മഹാഭാരതത്തിലെ ശകുന്തള – ദുഷ്യന്തന്‍ പ്രണയകഥയായ കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ ചിത്രത്തെ നോക്കി കാണുന്നത്. തെന്നിന്ത്യന്‍ താരം സാമന്ത ആണ് ചിത്രത്തില്‍ ശകുന്തളയായി എത്തുന്നത്.

യുവ താരം ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. ഗുണശേഖര്‍ ആണ് ശാകുന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനസൂയയായി അദിതി ബാലനും ദുര്‍വാസാവ് മഹര്‍ഷിയായി മോഹന്‍ ബാബു എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. കബീര്‍ ബേദിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിട്ടുള്ളത്.

പ്രകാശ് രാജ്, സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ 14 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ സമാന്തയുടേതായി വന്ന പോസ്റ്ററുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ നീത ലുല്ലയാണ് സാമന്തയുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. മണി ശര്‍മ്മയുടെ സംഗീതം, ഛായാഗ്രാഹകന്‍ ശേഖര്‍ വി ജോസഫ്, എഡിറ്റര്‍ പ്രവീണ്‍ പുടിയുമാണ് ശാകുന്തളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ശാകുന്തളം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *