വംശി സംവിധാനം ചെയ്ത് രവി തേജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു
2023 ഒക്ടോബർ 20ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥയാണ് നടക്കുന്നത്. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടൈഗർ നാഗേശ്വര റാവു നിർമിക്കുന്നത് അഭിഷേക് അഗർവാൾ ആർട്സിന്റെ ബാനറിൽ അഭിഷേക് അഗർവാളാണ്. ആർ മാധീ ഐ എസ് സി ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ലയാണ്. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ – ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ- ജി വി പ്രകാശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, ഡിഒപി ആർ മാധീ ഐ എസ് സി, പിആർഒ- വംശി-ശേഖർ, ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *