ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് രാവിലെ 8ന് പുനരാരംഭിക്കും. ദൗത്യം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ സിമെന്റ് പാലത്തിലോ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം.

അതേസമയം ചിന്നക്കനാലിലും ശാന്തപാറയിലെ മൂന്ന് വാർഡുകളിലും നിരോധനാജ്ഞയാണ്.
ഇന്ന് ആനയെ ഓടിച്ച് താഴെത്തിക്കും. അത് കൊണ്ട് ഇന്നും ദൗത്യം തുടരുമെന്ന് ദേവികുളം ഡി എഫ് ഒ രമേശ് ബിഷ്‌ണോയ് പറഞ്ഞു. രാവിലെ മുതല്‍ അരികൊമ്പനെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് ഫലം കണ്ടില്ലങ്കില്‍ ദൗത്യം നാളെയും തുടരാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *