ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡൽഹി പൊലീസിന് നോട്ടിസ് അയച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ നോട്ടിസിൽ ചൂണ്ടിക്കാട്ടി.

ഇയാൾക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകർപ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡൽഹി പൊലീസിനു നിർദ്ദേശം നൽകി.
ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവ്, മൊബൈൽ ഫോണിൽ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മിഷണർ ദേവേഷ് കുമാർ മഹ്‍ല അറിയിച്ചു. ഐപിസി 294–ാം വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മിഷണർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *