ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് ഇന്ത്യന്‍ പ്രതിനിധി യോജിന പട്ടേല്‍ പറഞ്ഞു. പാകിസ്താന്‍ ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനു വേണ്ട എല്ലാ ഒത്താശയും നല്‍കുന്നതായും അവര്‍ ആരോപിച്ചു.

ചില ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്‌ക്കേണ്ടിവരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തില്‍ അത്ഭുതമില്ലെന്നും യോജിന പട്ടേല്‍ പറഞ്ഞു. തങ്ങളല്ല പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നിലെന്ന പാകിസ്താന്‍ വാദം പൊള്ളത്തരമാണെന്നും ഇത്തരമൊരു വേദിയില്‍വച്ച് എങ്ങനെയാണ് കള്ളം പറയാനാവുമെന്നും ഇന്ത്യന്‍ പ്രതിനിധി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *