നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലൈ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ ബൂത്ത് തലം മുതലുള്ള യോഗങ്ങള്‍ മണ്ഡലത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിന്റെയും നേതൃത്വത്തിലാണ് യോഗങ്ങള്‍ നടക്കുന്നത്. എല്‍ഡിഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒമ്പതുവര്‍ഷത്തിനിടയില്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം.

Leave a Reply

Your email address will not be published. Required fields are marked *