സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് സ്മാർട്ട്‌ ഫോൺ സൗജന്യമായി നൽകുന്ന അക്ഷര ദീപം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ 35 വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ നൽകി . ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അക്ഷര ദീപത്തിന്റെ ഔപചാരിക ഉത്ഘാടന ചടങ്ങ് ഇന്ന് മാവൂർ ജി. എം. യു. പി. സ്കൂളിൽ വെച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ നിർവഹിച്ചു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ സ്മാർട്ട്‌ ഫോണുകൾ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുധാ കമ്പളത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മൈമൂന കെ, എം. ധർമ്മജൻ, അക്ഷരദീപം കൺവീനർ അരുൺ മോഹൻ, ടി. എസ് ബി.ഇ.എ. വൈസ് പ്രസിഡണ്ട് എം.പി.വിജേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *